ഹരിത കര്‍മ്മ സേന
മാലിന്യ നിർമാർജന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച സാമൂഹിക സംരംഭമാണ് ഹരിതകർമ്മസേന. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും കുടുംബശ്രീ മിഷൻ്റെ ആഭിമുഖ്യത്തിലും പ്രവർത്തിക്കുന്ന ഈ വനിതാ ഗ്രൂപ്പുകൾ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് മാലിന്യം ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്നു. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി, മാലിന്യ വേർതിരിക്കൽ, പുനരുപയോഗം, കാമ്പോസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു. സമൂഹത്തിൻ്റെ സജീവ പങ്കാളിത്തത്തോടെ വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ പരിസ്ഥിതി സൃഷ്ടിക്കുവാൻ ഹരിതകർമ്മസേനയുടെ പ്രവർത്തനം മാതൃകയാകുന്നു.