വസ്തു നികുതി അടവാക്കൂ.. വികസനത്തിൽ പങ്കാളികളാകൂ.....വസ്തു നികുതി പിഴകൂടാതെ അടവാക്കാവുന്ന അവസാന തീയതി - സെപ്തംബർ 30 ഒക്ടോബർ 1 മുതൽ ഓരോ മാസത്തിനും 1% വീതം പിഴ പലിശ അടവാക്കണം. കെട്ടിട നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് പഞ്ചായത്ത്. ഒരു ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ തലവനായ പ്രസിഡന്റ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റിനാണ് ചുമതല. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ഭരണസമിതിയിൽ ഉന്നയിക്കുന്നു. പഞ്ചായത്തിന്റെ തീരുമാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം- വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കായി പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.കേരളത്തിൻറെ വടക്ക് ഭാഗത്തായി കിടക്കുന്ന...

മോളി തോമസ്

പ്രസിഡൻറ്

ജിതേഷ് മുതുകാട്

വൈസ് പ്രസിഡൻറ്

ബിന്ദു ബാലകൃഷ്ണൻ

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി

മൊയ്തി കോടേരി

ചെയര്‍മാന്‍‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി

ജിൻസി മനോജ്

ചെയര്‍പേഴ്സൺ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി

സജിത് കുമാർ ഇ പി

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചക്കിട്ടപാറ

രൂപീകരിക്കപ്പെട്ട വര്‍ഷം : 1971

വാര്‍ഡുകളുടെ എണ്ണം : 16

വിസ്തീര്‍ണ്ണം : 142.45  ച.കി.മീ.

ഉൾപ്പെടുന്ന വില്ലേജുകൾ : ചക്കിട്ടപാറ, ചെമ്പനോട,  പേരാമ്പ്ര (ഭാഗികം)

ബ്ലോക്ക് പഞ്ചായത്ത് : പേരാമ്പ്ര

താലൂക്ക് : കൊയിലാണ്ടി

ജില്ല : കോഴിക്കോട്

അസംബ്ലി മണ്ഡലം : പേരാമ്പ്ര

പാര്‍ലമെൻ്റ്  മണ്ഡലം : വടകര

ജനസംഖ്യ : 21086 (2011 ലെ കണക്കുകൾ പ്രകാരം)

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം

ചക്കിട്ടപ്പാറ ഗ്രാമം സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വളർച്ചയിലൂടെ സമ്പന്നമായ പാരമ്പര്യവും വൈവിധ്യമാർന്ന ചരിത്രവും പുലർത്തുന്ന പ്രദേശമാണ്. ഈ ഗ്രാമത്തിന്റെ ഉദ്ഭവം ആദിമ നിവാസികളായ കുറുമർ നടത്തിയ കൃഷിയുമായി അടുപ്പമുള്ളതാണ്. കുറുമർ ഈ പ്രദേശത്ത് കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ, അവർ പാറയിൽ ചെമ്പ് സ്ഥാപിച്ച് തെരുവപ്പുല്ല് കൃഷി വാറ്റാൻ ഉപയോഗിച്ചിരുന്നു. കാലക്രമേണ ഈ ചെമ്പിനെ “ചക്ക്” എന്ന് തെറ്റിദ്ധരിക്കുകയും, പാറയെ “ചക്ക് ഇട്ട പാറ” എന്നു വിളിക്കുകയും ചെയ്തു. അങ്ങനെ “ചക്കിട്ടപ്പാറ” എന്ന പേരാണ് രൂപം കൊണ്ടത്.

കൂടുതൽ വായിക്കുക